അന്തരിച്ച താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ വിപിൻ ലാൽ രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ രേണു സുധിയിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായതായാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ഷൂട്ടിംഗിനും മറ്റാവശ്യങ്ങൾക്കുമായി രേണു മദ്യവും സിഗരറ്റും ആവശ്യപ്പെട്ടുവെന്നും ഇത് തനിക്ക് വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെന്നും വിപിൻ ലാൽ ആരോപിക്കുന്നു.
കൂടാതെ, കരാർ പ്രകാരമുള്ള കാര്യങ്ങൾ നടക്കാത്തതിനെത്തുടർന്ന് തനിക്ക് ഏകദേശം 80,000 രൂപയോളം നഷ്ടം സംഭവിച്ചതായും സംവിധായകൻ തുറന്നടിച്ചു. സുധിയുടെ വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ രേണുവിനെതിരെ ഇതാദ്യമായാണ് ഇത്രയും പരസ്യമായ ഒരു സാമ്പത്തിക-പെരുമാറ്റ ആരോപണം ഉയരുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞും അല്ലാതെയും നടന്ന ചർച്ചകൾക്കൊടുവിൽ താൻ വഞ്ചിക്കപ്പെട്ടതായാണ് വിപിൻ ലാലിന്റെ പക്ഷം.
സംവിധായകന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. കൊല്ലം സുധിയോടുള്ള ഇഷ്ടം കാരണം രേണുവിനെ പിന്തുണച്ചിരുന്ന ആരാധകർക്കിടയിൽ ഈ വാർത്ത വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളോട് രേണു സുധി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിനിമാ ലോകം കരുതുന്നത്.
കൂടുതൽ വാർത്തകൾക്കായി കൂട്ടായ്മയിലേക്ക് സ്വാഗതം ❤️👍
