ഗ്യാസ് ക്ഷാമം തിരിച്ചടിയായി; പെരുന്നാൾ വിരുന്നിന് പത്തിരി കിട്ടിയില്ല, കായംകുളത്ത് കടയിൽ വാക്കേറ്റം
സംസ്ഥാനത്തെ പാചകവാതക ക്ഷാമം പെരുന്നാൾ ആഘോഷങ്ങളെയും ബാധിച്ചു. മുൻകൂട്ടി ഓർഡർ ചെയ്ത പത്തിരി കൃത്യസമയത്ത് ലഭിക്കാത്തതിനെത്തുടർന്ന് കായംകുളത്തെ ഒരു പത്തിരിക്കടയിൽ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.പെരുന്നാൾ സദ്യയുടെ പ്രധാന വിഭവമായ പത്തിരിക്കായി നൂറുകണക്കിന് ആളുകളാണ് ഈ കടയിൽ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്തിരുന്നത്. എന്നാൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പത്തിരി നിർമ്മാണം തടസ്സപ്പെടുകയായിരുന്നു. നിശ്ചിത സമയത്ത് പത്തിരി വാങ്ങാനെത്തിയവർക്ക് സാധനം നൽകാൻ കഴിയാതിരുന്നതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പെരുന്നാൾ ദിനത്തിൽ അതിഥികൾക്ക് വിളമ്പാൻ ഓർഡർ ചെയ്ത […]



