ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർസംഗമവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു. നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ നടന്ന സംഗമത്തിൽ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് അദ്ധ്യക്ഷനായി. പാളയം ജമാഅത്ത്ഇമാം സുഹൈബ് മൗലവി, ഡോ.പതനപുരം മാത്യുസാം, ഏകലവ്യ മഠാധിപതി അശ്വതി തിരുനാൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം.ഹസൻ,കെ.മുരളീധരൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, രാഷ്ട്രീയ സമിതി അംഗം ചെറിയാൻ ഫിലിപ്പ്, ബി.ജെ.പി തിരു.ജില്ലാ പ്രസിഡന്റ് കരമന […]
ലക്ഷക്കണക്കിന് യാത്രക്കാര്‍, കോടികളുടെ വരുമാനം
കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കെ.എസ്.ആര്.ടി.സി വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളര്‍ച്ച നേടുന്നു. 2023ല്‍ ശരാശരി പ്രതിദിന യാത്രക്കാര്‍ 19.35 ലക്ഷമായിരുന്നത് നടപ്പുവര്‍ഷം ജനുവരി 31ന് 14.63% വര്‍ദ്ധനയോടെ 22.18 ലക്ഷമായി. 2021ല്‍ പ്രതിദിന സര്‍വീസുകള്‍ ശരാശരി 7.93 ലക്ഷം കിലോമീറ്ററില്‍ നിന്നും ജനുവരി 31ന് 14.78 ലക്ഷമായി. അഞ്ച് വര്‍ഷത്തിനിടെ ആധുനിക ആഡംബര സ്ലീപ്പര്‍ അടക്കം 808 ബസുകള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതില്‍ 687 എണ്ണം നിരത്തിലിറങ്ങി. കെ.എസ്.ആര്.ടി.സിയിലും സ്വിഫ്റ്റിലുമായിട്ടാണ് […]
വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ അക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തി; ചലഞ്ചുമായി കെഎസ്യു
കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ്യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ്യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്കുന്ന ചലഞ്ചാണ് കെഎസ്യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തുന്നത്. വീണാ ജോര്‍ജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം […]
മരുന്നിന് വരിനിന്ന രോഗിയുടെ തലയിൽ ചക്കവീണു
പത്തനംതിട്ട: ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്തെ പ്ലാവിൽനിന്നാണ് രോഗിയുടെ തലയിൽ ചക്കവീണത്. സംഭവത്തിന് പിന്നാലെ ഗംഗാധരൻ നായർ ബോധരഹിതനായി. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
25ാം വർഷത്തിലും റമദാൻ കവിതയുമായി ഗിന്നസ് സത്താർ ആദൂർ
തൃശൂർ : വിശുദ്ധ റമദാൻ പ്രമേയമാക്കി തുടർച്ചയായ ഇരുപത്തിയഞ്ചാം വർഷവും കവിയെഴുതിപ്രസിദ്ധീകരിച്ച് കവിയും കഥാകൃത്തും മിനിയേച്ചർ പുസ്തക പ്രചാരകനുമായ ഗിന്നസ് സത്താർ ആദൂർ. 2002ൽ ‘സന്തുഷ്ട കുടുംബം’ മാസികയുടെ റമദാൻ സ്പെഷൽ പതിപ്പിൽ ‘റമദാൻ’ എന്ന കവിതയെഴുതിയാണ് ഈ കാവ്യയാത്ര ആരംഭിച്ചത്. തുടർന്ന് ഓരോ നോമ്പ് കാലത്തും മൂന്നും നാലും കവിതകൾ വീതം എഴുതി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു പോന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ‘സൺഡേ പ്രഭാത’ത്തിലാണ് 25 വർഷം പൂർത്തിയാക്കി കവിത പ്രസിദ്ധീകരിച്ചത്. ഇതിനിടെ പത്രങ്ങളിലെ ഞായറാഴ്ച പതിപ്പുകളിലും […]
ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി
ആലപ്പുഴ: കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. രാധയും ഗിരീഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഗിരീഷ് മദ്യപാനിയായതുകൊണ്ട് രണ്ട് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകൾ താൻ ഒറ്റയ്ക്ക് ചെയ്തെന്നും ഗിരീഷ് മദ്യലഹരിയിൽ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ അമ്മ മരിച്ചെന്നാണ് ഇയാൾ […]
വിദ്യാർഥി മർദനമേറ്റ് മരിച്ചു
ബെംഗളൂരു : ശിവമൊഗ്ഗയിൽ സ്കൂളിനു സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തി. ഉർഗദുർ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടു സ്പെഷൽ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ റോഡിൽ ഇരു കൂട്ടരും തമ്മിൽ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാൻ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചേറുംകോട്ടിൽ കനാലരികിൽ മരംമുറിക്കലും സ്ഥലം നികത്തലും
കണ്ണമ്പ്ര : കൊട്ടേക്കാടിനു സമീപം ചേറുംകോട്ടിൽ കനാലിന്റെ അരികിലുള്ള മരങ്ങൾ മുറിച്ചുനീക്കി മണ്ണിട്ട് നികത്തുന്നു. ജലസേചനവകുപ്പിന്റെ സ്ഥലത്തെ മരങ്ങൾ മുറിച്ചതായും ഇതോടു ചേർന്നുള്ള നിലം അനധികൃതമായി നികത്തുന്നതായും ചൂണ്ടിക്കാട്ടി കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തംഗം കെ.ആർ. ഷൺമുഖൻ വില്ലേജ്, കൃഷി, ജലസേചന വകുപ്പധികൃതർക്ക് പരാതി നൽകി. ചാലുൾപ്പെടെ നികത്തിയതിനാൽ മഴക്കാലത്ത് ഒഴുക്ക് തടസ്സപ്പെടുമെന്നും പ്രദേശത്തെ വീടുകളിൽ വെള്ളം കയറുമെന്നും കെ.ആർ. ഷണ്മുഖൻ പറഞ്ഞു. കണ്ണമ്പ്ര വില്ലേജ് അധികൃതർ പ്രാഥമികപരിശോധന നടത്തി. മണ്ണിട്ട് നികത്തുന്ന ഭൂമിയുടെ സ്വഭാവവും ജലസേചനവകുപ്പിന്റെ സ്ഥലം കൈയേറിയിട്ടുണ്ടോയെന്നതും […]
പൊലീസ് കേസെടുത്തു
പാറശാല : പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന ചന്ദന മരം മുറിച്ച് കടത്തിയ സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്തു.ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കള്ളന്മാർ മുറിച്ച് കടത്തിയത്. ലക്ഷങ്ങൾ വിലവരുന്ന മരമാണ് നഷ്ടപ്പെട്ടത്.രാത്രിയിലും പകലുമായി എട്ടോളം സുരക്ഷാ ജീവനക്കാർ ജോലി നോക്കുന്ന ആശുപത്രിൽ നിന്നാണ് ചന്ദന മരം നഷ്ടപ്പെട്ടത്.
പാറശാല താലൂക്ക് ആശുപത്രിയിൽ നോക്കുകുത്തിയായി സ്പെഷ്യാലിറ്റി ബ്ലോക്ക്
പാറശാല: പാറശാല താലൂക്ക് ആശുപത്രിൽ ദിവസേന ചികിത്സതേടിയെത്തുന്ന ആയിരക്കണക്കിന് രോഗികൾ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുമ്പോൾ ആശുപത്രിക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുകയാണ് പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് സമുച്ചയം. പൊതു ഖജനാവിൽ നിന്നുള്ള 50 കോടിയോളം രൂപ ചെലവഴിച്ചാണ് ആശുപത്രി കോമ്പൗണ്ടിലെ പുതിയ മന്ദിരം നിർമ്മിച്ചത്. പണിപൂർത്തിയാക്കി 2025ജനുവരി 1ന് തുറന്ന് പ്രവർത്തിപ്പിക്കുമെന്നുപറഞ്ഞ മന്ദിരസമുച്ചയം കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ ലക്ഷ്യമായി 2025ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ അനുബന്ധ സജ്ജീകരണങ്ങളോ ഒരുക്കാതെ അടച്ചുപൂട്ടിയ നിലയിലാണ്. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ആശുപത്രിയുടെ […]
