മലപ്പുറത്തെ ബാങ്കുകളില്‍ നിക്ഷേപം, ആകെയുള്ളത് 52,403 കോടി രൂപ
മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52,403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗം പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് കൂട്ടായി സംരംഭം തുടങ്ങാനുള്ള പദ്ധതികള്‍ക്ക് ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ജില്ലയിലെ നിക്ഷേപം 46,607 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 67.11 […]
മിസൈൽ വർഷം കുറച്ച് ഇറാൻ, ആക്രമണം കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ/ടെഹ്‌റാൻ : പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാൻ, അമേരിക്ക, ഇസ്രയേൽ യുദ്ധം ഏഴാംദിവസത്തിലേക്ക് കടന്നു. ഫെബ്രുവരി 28-ന് ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. മേഖലയിലുടനീളം യുദ്ധം അതിവേഗം വ്യാപിക്കുകയാണ്. ഇതുവരെ ഇറാനിൽ 1,200-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്ക തങ്ങളുടെ സൈനിക നടപടികൾ തീവ്രമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ […]
ദുരനുഭവം വെളിപ്പെടുത്തി ബോഡി ബിൽഡർ ആരതി
തിരുവനന്തപുരം: നടി അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മോശമായി പ്രചരിപ്പിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബോഡി ബിൽഡർ ആരതി. തനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ആരതി തുറന്നുപറഞ്ഞു. ഇന്നുരാവിലെ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുന്നതിനിടയിലാണ് അവർ ബോഡി ഷെയ്‌മിംഗ് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും ചില യൂട്യൂബേഴ്സ് മോശമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണുയർന്നത്. ഈ സംഭവത്തിൽ നടി മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് […]
പശ്ചിമേഷ്യൻ സംഘർഷം ആറാംദിനത്തിൽ
വാഷിങ്ടൺ : ഇറാനെതിരെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്‍റെ പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് അനുമതിയും ലഭിച്ചു. 100 അംഗങ്ങളുടെ സെനറ്റില്‍ ഡെമോക്രാറ്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇറാനെതിരായ ഏതു സൈനിക നടപടിക്കും മുമ്പ് ട്രംപ് യുഎസ് […]
ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
തൃശൂർ : തൃശൂർ സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്ന പൊന്നൂക്കര കണ്ണമ്പുഴ സ്വദേശി ഷൈൻ ഷാജു (23) ആണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്നാം നിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയത്. സൺഷെയ്ഡിൽ വച്ച് അബോധാവസ്ഥയിലായ ഷൈനിനെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.ശിവദാസൻ, വി.വി.ജിമോദ്, സി.ജി.ആദർശ് എന്നിവർ സൺഷെയ്ഡിലേക്ക് കയറിയപ്പോൾ, ബോധം തെളിഞ്ഞ ഷൈൻ പരിഭ്രാന്തനായി. തുടർന്ന് സേനാംഗങ്ങൾ ഷൈനിനെ കീഴ്പ്പെടുത്തി റെസ്ക്യൂ നെറ്റ്, […]
ഉള്ളു കാളി കർഷകർ : നെല്ല് സംഭരണം പാളി
പെരുമ്പിലാവ് : നെല്ല് സംഭരണത്തിലുണ്ടായ ആശയക്കുഴപ്പം മൂലം ചാലിശേരിയിൽ കെട്ടിക്കിടക്കുന്നത് 10 ടണ്ണോളം നെല്ല്. സംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കാനുള്ള പദ്ധതി പാളിയതോടെയാണു പാലക്കാട് ജില്ലയിലെ സംഭരണം താളം തെറ്റിയത്. സംഭരണ ചുമതല തിരികെ സപ്ലൈകോയ്ക്കു തന്നെ ലഭിച്ചതോടെ മില്ലുകാർ വീണ്ടും നെല്ല് എടുത്തു തുടങ്ങി. ആഴ്ചകൾക്കു മുൻപു കൊയ്ത്തു പൂർത്തിയാക്കിയ കർഷകരാണു മില്ലുകാരുടെ വരവിനായി കാത്തിരിക്കുന്നത്. മഴ ഭീഷണിയാണ് ഇപ്പോൾ കർഷകരെ വട്ടം കറക്കുന്നത്. ചാക്കിലാക്കിയ നെല്ല് താൽക്കാലിക ഷെഡ് ഉണ്ടാക്കിയാണു പലരും സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ […]
ചതിച്ച് കാലാവസ്ഥ, പിന്തുണയ്ക്കാതെ അധികാരികൾ
പുന്നയൂർക്കുളം : കുട്ടാടൻ പാടശേഖരത്തിൽ നഷ്ടക്കൊയ്ത്ത്; മുൻ വർഷത്തെ അപേക്ഷിച്ച് പകുതി വിളവാണ് ഇത്തവണ ലഭിച്ചത്. നെല്ലിനു തൂക്കവും കുറഞ്ഞു. ആഴ്ചകൾക്കു മുൻപ് കൊയ്ത നെല്ല് കയറ്റിപ്പോയ ആശ്വാസത്തിലാണു കർഷകർ. തുടക്കം പിഴച്ച വർഷമായിരുന്നു ഇത്. നടീൽ കഴിഞ്ഞതിനു പിന്നാലെ പെയ്ത മഴയിൽ 35 ഏക്കർ കൃഷി നശിച്ചു. പാടത്ത് വെള്ളം നിറഞ്ഞതിനാൽ ബാക്കി നടീൽ വൈകി. ഇതിനാൽ കൃഷി അവസാനത്തേക്കു വേണ്ടത്ര വെള്ളം കിട്ടിയില്ല. തോടും കുളങ്ങളും വറ്റിയതിനാൽ രണ്ടേക്കർ കൃഷി വെള്ളം കിട്ടാതെ കരിഞ്ഞു. […]
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; എണ്ണവില വർധിച്ചേക്കും
ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ അടക്കില്ലായെന്ന് പറഞ്ഞ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. […]
കെപി ഉണ്ണികൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ പാർലമെൻ്ററിയനും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു.ഇന്ന് രാവിലെ കോഴിക്കോട് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്25 വർഷത്തോളം വടകര എംപിയായിരുന്നു. ഒരേ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ കാലം ലോക്സഭയിലേക്ക് വിജയിച്ച ബഹുമതിയും ഉണ്ണികൃഷ്ണനാണ്. വി പി സിംഗ് മന്ത്രിസഭയിൽ അദ്ദേഹം അംഗമായിരുന്നു.കോൺഗ്രസിൽ നിന്നും പിരിഞ്ഞശേഷം അദ്ദേഹം കോൺഗ്രസ് എസിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു.പിന്നീട് വീണ്ടും അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.
യുദ്ധം നീണ്ടാൽ കഥ മാറും
പശ്ചിമേഷ്യയിലെ യുദ്ധം രണ്ടു ദിവസം പിന്നിട്ടു. രണ്ടു ദിവസവും ആഗോള വിപണികൾക്ക് അവധിയായിരുന്നു. അതിനാൽ യുദ്ധത്തിന്റെ ആഘാതം വിപണിയിലേക്കു വന്നില്ല. മൂന്നാം ദിവസമായ തിങ്കളാഴ്ച, യുദ്ധത്തെപ്പറ്റി ആദ്യത്തെയത്ര ആശങ്ക കാണുന്നില്ല. ഇറാന്റെ പ്രത്യാക്രമണം താരതമ്യേന ദുർബലമാണ്. അത് അധികനാൾ തുടരാനും സാധ്യതയില്ല. ഒരു ദീർഘയുദ്ധം ആരും കണക്കുകൂട്ടുന്നില്ല. എന്നാൽ, യുദ്ധം തീർന്നാലും ഇറാനിൽ അശാന്തിയും പശ്ചിമേഷ്യയിൽ അക്രമപരമ്പരകളും നീണ്ടുനിൽക്കുമെന്നു വ്യക്തമാണ്. യുദ്ധത്തിൽ മറ്റു വൻശക്തികളുടെ ഇടപെടൽ സാധ്യത ഇല്ലെന്നായി. തത്കാലം ഇറാനെതിരേ കൂടുതൽ രാജ്യങ്ങൾ ആക്രമണം നടത്താനും […]
