ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

തൃശൂർ : തൃശൂർ സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിലെ സൺഷെയ്ഡിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലായിരുന്ന പൊന്നൂക്കര കണ്ണമ്പുഴ സ്വദേശി ഷൈൻ ഷാജു (23) ആണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്നാം നിലയിലെ സൺഷെയ്ഡിലേക്ക് ഇറങ്ങിയത്. സൺഷെയ്ഡിൽ വച്ച് അബോധാവസ്ഥയിലായ ഷൈനിനെ അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.ശിവദാസൻ, വി.വി.ജിമോദ്, സി.ജി.ആദർശ് എന്നിവർ സൺഷെയ്ഡിലേക്ക് കയറിയപ്പോൾ, ബോധം തെളിഞ്ഞ ഷൈൻ പരിഭ്രാന്തനായി. തുടർന്ന് സേനാംഗങ്ങൾ ഷൈനിനെ കീഴ്പ്പെടുത്തി റെസ്ക്യൂ നെറ്റ്, റോപ് എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ ബി.വൈശാഖിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ്‍ റെസ്ക്യൂ ഓഫിസർ എം.ജി രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അരുൺകുമാർ, സന്ദീപ്, സുധൻ, സജീഷ്, പ്രതീഷ്, ഷജിൻ, ഹോം ഗാർഡ് വിജയൻ, മുരളീധരൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top