വൈബ്’ മാറ്റുന്ന ബിബിൻ അശോക്: ‘ഡെലൂലു’വും ‘തള്ളവൈബും’ തരംഗമാകുന്നു.ഹൂക്ക് ലൈനുകളുടെ രാജകുമാരൻ: ബിബിൻ അശോക് സംഗീതത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.യൂത്തിന് വേണ്ടത് ബിബിൻ നൽകും! സോഷ്യൽ മീഡിയ കീഴടക്കി പുതിയ ഹിറ്റുകൾ.’മന്ദാകിനി’ മുതൽ ‘പ്രകമ്പനം’ വരെ: ബിബിൻ അശോകിന്റെ സംഗീത യാത്ര
മലയാള സിനിമയിലെ പുതിയ ‘വൈബ്’ സെറ്റർ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ ഒറ്റ ഉത്തരമേയുള്ളൂ – ബിബിൻ അശോക്. ‘അതിഭീകര കാമുകനി’ലെ ‘ഡെലൂലു’ (Delulu), ‘പ്രകമ്പന’ത്തിലെ ‘തള്ളവൈബ്’ (Thalla Vibe) തുടങ്ങിയ പാട്ടുകൾ ഇന്ന് ഇൻസ്റ്റാഗ്രാം റീലുകളിൽ തരംഗമാണ്. വെറുമൊരു പാട്ടിനപ്പുറം ജെൻ-സി (Gen-Z) പിള്ളേർക്ക് പെട്ടെന്ന് കണക്ട് ആകുന്ന ഹൂക്ക് ലൈനുകളാണ് ബിബിന്റെ പ്രത്യേകത. മുൻപ് ‘മന്ദാകിനി’യിലെ ഗാനങ്ങളിലൂടെയും ‘സാഹസ’ത്തിലെ ‘ഓണം മൂഡി’ലൂടെയും നമ്മെ ആവേശത്തിലാക്കിയ ബിബിൻ, ഓരോ പാട്ടിനും പിന്നിൽ വലിയ അധ്വാനമുണ്ടെന്ന് വ്യക്തമാക്കുന്നു. ലളിതവും എന്നാൽ ട്രെൻഡിയുമായ സംഗീതമാണ് ബിബിൻ അശോക് ശൈലി.
