എറണാകുളം കാലടി മഞ്ഞപ്രയിൽ നാടിനെ ഞെട്ടിച്ച വെടിവെയ്പ്പ്. വർഷങ്ങൾക്ക് മുമ്പ് തന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവെച്ചു കൊലപ്പെടുത്തി. ഏറെ നാളത്തെ വൈരാഗ്യമാണ് ഈ കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിനെക്കുറിച്ചും കൃത്യം ആസൂത്രണം ചെയ്ത രീതിയെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രതികാരത്തിന് കൊലപാതകം മറുപടിയാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശത്ത് വലിയ ചർച്ചയായിരിക്കുകയാണ്
കൂടുതൽ വാർത്തകൾക്കായി വില്ലേജ് ന്യൂസ് കൂട്ടായ്മയിലേക്ക് സ്വാഗതം 👋👍❤️https://chat.whatsapp.com/Ji8avYbR2083iPgNTrZvQw
