ലോട്ടറി ക്ഷേമനിധി ക്രമക്കേട്

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

തിരുവനന്തപുരം: ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് 14കോടി തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി എൽ.ഡി ക്ലാർക്ക് കെ.സംഗീതിന്റെ മാനസിക നില പരിശോധിച്ച റിപ്പോർട്ട്‌ മെഡിക്കൽ കോളേജ് സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. പ്രതി വിചാരണയ്ക്ക് പ്രാപ്തനാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഫെബ്രുവരി 17നാണ് കോടതി നിർദ്ദേശ പ്രകാരം മെഡിക്കൽ സംഘം പ്രതിയെ പരിശോധിച്ചത്. ഇത് പരിഗണിച്ചായിരിക്കും പ്രതിയെ കസ്റ്റഡിയിൽ വിടുന്നതിൽ കോടതി തീരുമാനമെടുക്കുക. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിക്കുന്നത്. ഒന്നാംപ്രതി സംഗീത്,രണ്ടാം പ്രതി കരാറുകാരൻ അനിൽകുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് സംഗീതിന് മാനസിക പ്രശ്‌നമുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top