മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പത്തനംതിട്ട: ജില്ലയിൽ വിൽപ്പന നടത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന സ്‌നാക്‌സുകളിലെ നിറങ്ങളുടെ ഉപയോഗമാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ സർക്കിളുകളിൽ നടത്തിയ പരിശോധനകളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തക്കാളി മുറുക്കിലാണ് വലിയതോതിൽ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളത്.

അനുവദനീയമല്ലാത്ത അളവിലാണ് ഇവയിൽ നിറങ്ങൾ ചേർത്തിരിക്കുന്നത്. കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിലാണ് പ്രശ്‌നം. ടീ റസ്‌ക്, മിക്‌സ്ച്ചർ എന്നിവയിലും അനുവദനീയമല്ലാത്ത ഫുഡ് കളറുകൾ ഉള്ളതായി കണ്ടെത്തിയിട്ടിട്ടുണ്ട്. കേക്ക് ഇനങ്ങളാണ് പ്രധാനമായും മായം കണ്ടെത്തിയ മറ്റൊരു ഇനം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top