33 കുട്ടികളുടെ രഹസ്യഭാഗം കീറിമുറിച്ച് പീഡനം.അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി.

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

മൂന്നുവയസ് മുതലുള്ള 33 കുട്ടികൾക്കെതിരെ അതിക്രൂരമായ ലൈംഗികപീഡനം നടത്തിയ കേസിൽ കുറ്റക്കാരെന്ന്കണ്ടെത്തിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി.ഉത്തർപ്രദേശിലെ ബന്ദ പോക്സോ പ്രത്യേകകോടതിയാണ്സംഭവംഅപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തികുറ്റക്കാർക്ക് വധശിക്ഷ വിധിച്ചത്.2010 മുതൽ 2020 വരെയാണ് പ്രതികൾ കുഞ്ഞുകുട്ടികളെ അതിക്രമത്തിനു വിധേയരാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2020 ഒക്ടോബറിലാണ് സംഭവത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. 2021ഫെബ്രുവരിയിലാണ്കുറ്റപത്രംസമർപ്പിച്ചത്. അതിക്രൂരമായ രീതിയിലാണ് ദമ്പതികൾ കുട്ടികളെ ഉപദ്രവിച്ചതെന്ന് സിബിഐഅന്വേഷണത്തിൽ കണ്ടെത്തി.
രാംഭവൻ, ദുർഗാവതി ദമ്പതികൾക്കെതിരെ ലൈംഗിക പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, ചൈൽഡ്പോണോഗ്രഫി,ക്രിമിനൽഗൂഢാലോചനഎന്നീഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. പ്രതികളുടെക്രൂരതയ്ക്കിരയായഒരോകുട്ടിയുടേയുംകുടുംബത്തിന് 10ലക്ഷം രൂപവീതം നഷ്ടപരിഹാരംനൽകണമെന്നുംദമ്പതികളിൽ നിന്നും പണം പിടിച്ചെടുത്താൽ അത് കുട്ടികൾക്ക് വീതിച്ചു നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.33 കുട്ടികളിലും രഹസ്യഭാഗങ്ങളിൽ അതിഗുരുതരമായ പരുക്കുകളുംമുറിവുകളുംകണ്ടെത്തി.കണ്ണിനുൾപ്പെടെക്ഷതമേറ്റതായുംസിബിഐവ്യക്തമാക്കുന്നു. പ്രതികളുടെ ക്രൂരതയ്ക്ക്വിധേയരായകുട്ടികൾവർഷങ്ങളോളംആശുപത്രിയിൽ കഴിയേണ്ട അവസ്‌ഥ വന്നെന്നും കടുത്ത മാനസികാഘാതം സംഭവിച്ചെന്നുംഅന്വേഷണ റിപ്പോർട്ടിൽ പറയുന്നു.കുട്ടികളെഉപദ്രവിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌ത്‌ ഡാർക് വെബിലൂടെ 47 രാജ്യങ്ങളിലേക്ക് പങ്കുവച്ചതായും സിബിഐ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top