ദേശീയപാത 66 ആറുവരിയാക്കൽ: സംസ്ഥാനത്ത് 184.83 കി.മീ. പണി പൂർത്തിയായി

കാസർകോട്: സംസ്ഥാനത്ത് 184.83 കിലോമീറ്ററിൽ ദേശീയപാത 66 ആറുവരിയാക്കുന്ന പണി പൂർത്തിയായി. 538.76 കിലോമീറ്റർ ഭാഗത്തെ പണി പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ ശരാശരി നിർമാണപുരോഗതി 72.50 ശതമാനമാണ്. ഇതിൽ 29.83 കിലോമീറ്റർ വരുന്ന കടമ്പാട്ടുകോണം-കഴക്കൂട്ടം ഭാഗമാണ് ഏറ്റവും പിന്നിൽ. ഇവിടെ 45.25 ശതമാനം പണിയേ പൂർത്തിയായിട്ടുള്ളൂ. കാസർകോട്, കണ്ണൂർ ജില്ലകളിൽ പണി പൂർത്തിയാകാനുള്ള ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ നിർമാണപുരോഗതി 80 ശതമാനത്തിനുമുകളിലാണ്. കാപ്പിരിക്കാട്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂർ, അരൂർ-തുറവൂർ തെക്ക്, കടമ്പാട്ടുകോണത്തേക്കുള്ള കൊല്ലം ബൈപ്പാസ് എന്നിവിടങ്ങളിലും നിർമാണ പുരോഗതി […]

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. മാർച്ച് മൂന്നിനാണ് പ്രസിദ്ധമായ പൊങ്കാല നടക്കുക. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂർത്തിയായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പൊങ്കാല നടക്കുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻ്റെ കലാ പരിപാടികളുമുണ്ടാകും. അതേസമയം പൊങ്കാലയോടനുബന്ധിച്ച് അപകടങ്ങൾ ഒഴിവാക്കാൻ […]

ലഹരിമാഫിയ തലവൻ എൽ മെൻചോയെ വധിച്ച് സൈന്യം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവനായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന ‘എൽ മെൻചോ’യെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച മെക്‌സിക്കോയിലെ തപൽപയിലാണ് സൈന്യവും എൽ മെൻചോയുടെ കാർട്ടൽ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ 59-കാരനായ എൽ മെൻചോയെ മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. അതേസമയം, എൽ മെൻചോ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ അനുയായികൾ മെക്‌സിക്കോയിൽ കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യത്തെ എട്ടുസംസ്ഥാനങ്ങളിലായി കലാപം വ്യാപിച്ചതായും റിപ്പോർട്ടുകളിൽ […]

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചത്. വിവിധ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നു. സിവിൽ സർവീസിലെ ഏറ്റവും സത്യസന്ധനും പ്രഗത്ഭനുമായ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം പിന്നീട്.

സ്‌കൂളിൽ തീപിടിത്തം

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ സ്‌കൂൾ പരിസരത്ത് ബസുകൾ കത്തിനശിച്ചു. ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളും ഒരു ട്രാവലറുമാണ് പൂർണമായും അഗ്നിക്കിരയായത്. ഒരു ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും […]

33 കുട്ടികളുടെ രഹസ്യഭാഗം കീറിമുറിച്ച് പീഡനം.അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി.

മൂന്നുവയസ് മുതലുള്ള 33 കുട്ടികൾക്കെതിരെ അതിക്രൂരമായ ലൈംഗികപീഡനം നടത്തിയ കേസിൽ കുറ്റക്കാരെന്ന്കണ്ടെത്തിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി.ഉത്തർപ്രദേശിലെ ബന്ദ പോക്സോ പ്രത്യേകകോടതിയാണ്സംഭവംഅപൂർവങ്ങളിൽ അപൂർവമാണെന്ന് കണ്ടെത്തികുറ്റക്കാർക്ക് വധശിക്ഷ വിധിച്ചത്.2010 മുതൽ 2020 വരെയാണ് പ്രതികൾ കുഞ്ഞുകുട്ടികളെ അതിക്രമത്തിനു വിധേയരാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2020 ഒക്ടോബറിലാണ് സംഭവത്തിൽ സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. 2021ഫെബ്രുവരിയിലാണ്കുറ്റപത്രംസമർപ്പിച്ചത്. അതിക്രൂരമായ രീതിയിലാണ് ദമ്പതികൾ കുട്ടികളെ ഉപദ്രവിച്ചതെന്ന് സിബിഐഅന്വേഷണത്തിൽ കണ്ടെത്തി.രാംഭവൻ, ദുർഗാവതി ദമ്പതികൾക്കെതിരെ ലൈംഗിക പീഡനം, ഗുരുതരമായ ലൈംഗിക അതിക്രമം, ചൈൽഡ്പോണോഗ്രഫി,ക്രിമിനൽഗൂഢാലോചനഎന്നീഗുരുതരമായ കുറ്റങ്ങളാണ് അന്വേഷണ സംഘം […]

മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത്

നാളെയും മറ്റന്നാളും മമ്മൂട്ടി, മോഹൻലാൽ തിങ്കളാഴ്ച മലയാള സിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത് എത്തുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന പദയാത്രയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി വീണ്ടും തലസ്ഥാനത്തെത്തുന്നത്. നാളെയും മറ്റന്നാളും പദയാത്രയുടെ ചിത്രീകരണം സെൻട്രൽ ജയിലിൽ നടക്കും. പദയാത്രയിലെ മമ്മൂട്ടിയുടെ രംഗങ്ങൾ ഇതോടെ പൂർത്തിയാകുമെന്നും ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം വയനാട്ടിലായിരിക്കുമെന്നുമാണ് വിവരം. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാനും ആറ്റുകാൽ […]

അന്യ സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്നുപയോഗവും – Village News TV

അന്യ സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്നുപയോഗവും അനാശ്യാസ പ്രവർത്തികളും HIV അടക്കമുള്ള രോഗങ്ങളുടെ സാന്നിദ്ധ്യം നാട്ടുകാരിൽ ഭയാശങ്കകൾ സൃഷ്ടിക്കുന്നു. പെരുമ്പാവൂർ മേഖലയിൽ നിന്നും കേരളത്തിന്റെ നാനാ ഭാഗങ്ങളിലേക്കും തൊഴിലാളികൾ മാറി മാറി പോകുന്നത് എല്ലായിടത്തും രോഗ സാധ്യതകൾ സൃഷ്ടിക്കുന്നു. ഹോട്ടലുകൾ, ബ്യൂട്ടി സലൂണുകൾ അടക്കം ഇവരുടെ സാന്നിദ്ധ്യം ഉള്ളിടത്തെല്ലാം ആരോഗ്യ വകുപ്പിന്റെ പരിശോധനയും നിരീക്ഷണവും അനിവാര്യമാണ്.ആരോഗ്യ വകുപ്പും, തൊഴിൽ വകുപ്പും പോലീസും,എക്സൈസ് എന്നിവരുടെ കൂട്ടായ പരിശോധനകൾക്ക് സർക്കാർ നടപടി സ്വീകരിക്കണം.  Touch once in […]

അന്യ സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്നുപയോഗവും

അനാശ്യാസ പ്രവർത്തികളും HIV അടക്കമുള്ള രോഗങ്ങളുടെ സാന്നിദ്ധ്യം നാട്ടുകാരിൽ ഭയാശങ്കകൾ സൃഷ്ടിക്കുന്നു. പെരുമ്പാവൂർ മേഖലയിൽ നിന്നും കേരളത്തിന്റെ നാനാ ഭാഗങ്ങളിലേക്കും തൊഴിലാളികൾ മാറി മാറി പോകുന്നത് എല്ലായിടത്തും രോഗ സാധ്യതകൾ സൃഷ്ടിക്കുന്നു. ഹോട്ടലുകൾ, ബ്യൂട്ടി സലൂണുകൾ അടക്കം ഇവരുടെ സാന്നിദ്ധ്യം ഉള്ളിടത്തെല്ലാം ആരോഗ്യ വകുപ്പിന്റെ പരിശോധനയും നിരീക്ഷണവും അനിവാര്യമാണ്.ആരോഗ്യ വകുപ്പും, തൊഴിൽ വകുപ്പും പോലീസും,എക്സൈസ് എന്നിവരുടെ കൂട്ടായ പരിശോധനകൾക്ക് സർക്കാർ നടപടി സ്വീകരിക്കണം.

വണ്ടാനം മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം ശക്തം

വണ്ടാനം മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം ശക്തം ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതിഷേധം . അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയയായ പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയതാണ് വിവാദമായത്.കോവിഡ് കാലത്ത്2021 മെയ് 5-നാണ് ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷാ ജോസഫ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നെ ഉഷയ്ക്ക് നിരന്തരം വയറുവേദന […]

Back To Top