കലാനിധി പ്രഥമ ശിവാമൃത സുവർണ്ണ മുദ്ര സംഗീത സപര്യ പുരസ്‌കാരം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനു
ബന്ധിച്ച് കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് കലാനിധി ശിവാമൃതം നൃത്ത സംഗീത സമന്വയം അരങ്ങേറി.


തിരുവനന്തപുരം : ബ്രഹ്മശ്രീ മടിക്കൈ പെരികമന ഈശ്വര്‍ പ്രസാദ് നമ്പൂതിരി (മേല്‍ശാന്തി)യുടെ കര്‍മികത്വത്തില്‍ പത്മശ്രീ. ഡോ കെ. ഓമനക്കുട്ടി അമ്മ (പ്രശസ്ത സംഗീതജ്ഞ, സംഗീത അധ്യപിക) ഭദ്രദീപം തെളിയിച്ചു ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഗീതാ രാജേന്ദ്രന്‍, കലാനിധി, (ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി) അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാജികുമാര്‍. എസ്.വി. (സെക്രട്ടറി, സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രം) സ്വാഗതം ആശംസിച്ചു.. ശശീന്ദ്രന്‍ നായര്‍. എസ് (പ്രസിഡന്‍റ്, സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രം) അനുഗ്രഹ പ്രഭാഷണവും ശിവരാത്രി സന്ദേശവും നല്‍കി. കലാനിധി ശിവാമൃതം സ്നേഹാദരവ് സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രത്തിനു പത്മശ്രീകെ. ഓമനക്കുട്ടിക്ഷേത്ര ട്രസ്റ്റിനു നൽകി ആദരിച്ചു..കലാനിധി പ്രഥമ ശിവാമൃത സുവര്‍ണ്ണ മുദ്ര സംഗീത സപര്യ പുരസ്കാരം പത്മശ്രീ. ഡോ. കെ. ഓമനക്കുട്ടി (സംഗീതജ്ഞ, സംഗീത അധ്യാപിക) ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പൊന്നാട അണിയിച്ചു പ്രസിഡന്റ് ശശീന്ദ്രൻ നായർ ഉപഹാരം നല്‍കി ആദരിച്ചു.

പി. ആര്‍. പുഷ്പവതി. പൊയ്പാടത്തു (സംഗീത സംവിധായിക, പിന്നണി ഗായിക, ഗാന രചയിതാവ്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍)
കലാനിധി ശിവാമൃതം പുരസ്ക്കാരസമര്‍പ്പണം 2026 കലാനിധി ശിവാമൃത സംഗീത ശ്രേഷ്ഠ പുരസ്ക്കാരവും കലാനിധി കൈലാസനാഥ പുരസ്കാരം സിന്ധു. (ജീവാമൃതം ഡോ സിന്ധു ബി കെ) കലാനിധി ശിവാമൃതം ഹൈന്ദവ രത്ന പുരസ്കാരം മുക്കംപാലമൂട് രാധാകൃഷ്ണന് നല്‍കി ആദരിച്ചു. തിരുവനന്തപുരം സദ്ഗുരു ശ്രീരാമദാസ് സ്വാമി ശിവക്ഷേത്രം ട്രസ്റ്റിന്‍റേയും കലാനിധി ട്രസ്റ്റിന്‍റേയും സംയുക്താഭിമുഖ്യത്തിലുള്ള സാഹിത്യപുരസ്കാരമായ ‘ശിവാത്മകം ‘പുരസ്കാരം യുവസാഹിത്യകാരന്‍ ലാല്‍ച്ചന്ദ് മക്രേരിക്കും നല്‍കി ആദരിച്ചു. രമ്യ. എസ്. ആര്‍. (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍, ഗാനരചയിതാവ്, കവയത്രി) ആശംസകള്‍ നേര്‍ന്നു.

കൃതജ്ഞത :ശ്രീ. പ്രദീപ് തൃപ്പരപ്പ് (കവി, ഗാനരചയി)താവ്, നോവലിസ്റ്റ്, നൃത്ത സംവിധായകന്‍, ചിത്രകാരന്‍, കലാനിധി ജനറല്‍ കണ്‍വീനര്‍ നന്ദി രേഖപ്പെടുത്തി.
സിനിമ സംഗീത സംവിധായകരും പിന്നണി ഗായകരും മിനിസ്ക്രീന്‍ താരങ്ങളും കലാനിധി പ്രതിഭകളും ചേര്‍ന്നൊരുക്കിയ ദൃശ്യ സംഗീത വിസ്മയ രാവ് അരങ്ങേറി. കലാനിധി പ്രഥമ ശിവാമൃത സുവര്‍ണ്ണമുദ്ര സംഗീത സപര്യ പുരസ്കാരം പത്മശ്രീ. ഡോ. കെ. ഓമനക്കുട്ടിയ്ക്ക് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top