സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 27 പേർക്ക് പരിക്ക്

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കുന്നത്തുകാൽ: സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം. 31 പേരാണ് വാനിലുണ്ടായിരുന്നത്. ആയയുൾപ്പടെ 27 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൂവത്തൂർ സിഎസ്ഐ യുപി സ്‌കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകവെ കുന്നത്തുകാൽ മൊട്ടക്കാവ് കനാൽബണ്ട് റോഡിൽ നിന്ന് കനാലിലേക്ക് വാൻ മറിയുകയായിരുന്നു.

കുട്ടികൾ കനാലിലെ വെള്ളത്തിലേക്ക് വീണെങ്കിലും ആഴം കുറവായത് രക്ഷയായി. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top