Category: Business

ചതിച്ച് കാലാവസ്ഥ, പിന്തുണയ്ക്കാതെ അധികാരികൾ

പുന്നയൂർക്കുളം : കുട്ടാടൻ പാടശേഖരത്തിൽ നഷ്ടക്കൊയ്ത്ത്; മുൻ വർഷത്തെ അപേക്ഷിച്ച് പകുതി വിളവാണ് ഇത്തവണ ലഭിച്ചത്. നെല്ലിനു തൂക്കവും കുറഞ്ഞു. ആഴ്ചകൾക്കു മുൻപ് കൊയ്ത നെല്ല് കയറ്റിപ്പോയ ആശ്വാസത്തിലാണു കർഷകർ. തുടക്കം പിഴച്ച വർഷമായിരുന്നു ഇത്. നടീൽ കഴിഞ്ഞതിനു പിന്നാലെ പെയ്ത മഴയിൽ 35 ഏക്കർ കൃഷി നശിച്ചു. പാടത്ത് വെള്ളം നിറഞ്ഞതിനാൽ ബാക്കി നടീൽ വൈകി. ഇതിനാൽ കൃഷി അവസാനത്തേക്കു വേണ്ടത്ര വെള്ളം കിട്ടിയില്ല. തോടും കുളങ്ങളും വറ്റിയതിനാൽ രണ്ടേക്കർ കൃഷി വെള്ളം കിട്ടാതെ കരിഞ്ഞു. […]

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; എണ്ണവില വർധിച്ചേക്കും

ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ അടക്കില്ലായെന്ന് പറഞ്ഞ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. […]

കെപി ഉണ്ണികൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം : പ്രമുഖ പാർലമെൻ്ററിയനും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു.ഇന്ന് രാവിലെ കോഴിക്കോട് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്25 വർഷത്തോളം വടകര എംപിയായിരുന്നു. ഒരേ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ കാലം ലോക്സഭയിലേക്ക് വിജയിച്ച ബഹുമതിയും ഉണ്ണികൃഷ്ണനാണ്. വി പി സിംഗ് മന്ത്രിസഭയിൽ അദ്ദേഹം അംഗമായിരുന്നു.കോൺഗ്രസിൽ നിന്നും പിരിഞ്ഞശേഷം അദ്ദേഹം കോൺഗ്രസ് എസിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു.പിന്നീട് വീണ്ടും അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

യുദ്ധം നീണ്ടാൽ കഥ മാറും

പശ്ചിമേഷ്യയിലെ യുദ്ധം രണ്ടു ദിവസം പിന്നിട്ടു. രണ്ടു ദിവസവും ആഗോള വിപണികൾക്ക് അവധിയായിരുന്നു. അതിനാൽ യുദ്ധത്തിന്റെ ആഘാതം വിപണിയിലേക്കു വന്നില്ല. മൂന്നാം ദിവസമായ തിങ്കളാഴ്ച, യുദ്ധത്തെപ്പറ്റി ആദ്യത്തെയത്ര ആശങ്ക കാണുന്നില്ല. ഇറാന്റെ പ്രത്യാക്രമണം താരതമ്യേന ദുർബലമാണ്. അത് അധികനാൾ തുടരാനും സാധ്യതയില്ല. ഒരു ദീർഘയുദ്ധം ആരും കണക്കുകൂട്ടുന്നില്ല. എന്നാൽ, യുദ്ധം തീർന്നാലും ഇറാനിൽ അശാന്തിയും പശ്ചിമേഷ്യയിൽ അക്രമപരമ്പരകളും നീണ്ടുനിൽക്കുമെന്നു വ്യക്തമാണ്. യുദ്ധത്തിൽ മറ്റു വൻശക്തികളുടെ ഇടപെടൽ സാധ്യത ഇല്ലെന്നായി. തത്കാലം ഇറാനെതിരേ കൂടുതൽ രാജ്യങ്ങൾ ആക്രമണം നടത്താനും […]

ഇറാന്റെ സൈനിക ആസ്ഥാനം തകർത്തതായി യുഎസ്

വാഷിങ്ടൺ : ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം ഞായറാഴ്ചത്തെ ആക്രമണത്തിൽ തകർത്തായി യുഎസ് സൈന്യം. ‘ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല’ എന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) 1,000ൽ അധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ, അമേരിക്ക നടത്തിയ വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്, […]

ആറ്റുകാൽ പൊങ്കാല നാളെ

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ നടക്കും. പൊങ്കാലയോടനുബന്ധിച്ച് നാളെ തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. നാളെ രാവിലെ 9:15 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങൾ ആരംഭിക്കുക. ഉച്ചയ്ക്ക് 02:15നാണ് നിവേദ്യം. അവധി അറിയിപ്പും ഗതാഗത നിയന്ത്രണവും അറിയാം.

ഇറാന്‍- ഇസ്രയേല്‍ സംഘർഷം

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധകളമാകുന്നു. അതിശക്ത തിരിച്ചടി തുടങ്ങിയ ഇറാൻ, മേഖലയിലെ യു എസ് സൈനിക താവളങ്ങളുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. ഇസ്രയേലിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യു […]

പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം

തൃശൂർ: ഈസ്റ്റ് പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ മാത്രം അകലെയുള്ള പൊലീസ് ക്വാർട്ടേഴ്‌സിൽ മോഷണം. അഞ്ച് പവൻ വരുന്ന സ്വർണവും 50,000 രൂപയും നഷ്ടപ്പെട്ടു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സീനിയർ സി.പി.ഒ ഉണ്ണിയുടെ മൂന്നാം നിലയിലുള്ള ക്വാർട്ടേഴ്‌സിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ഫെബ്രുവരി 23ന് പൊലീസ് അസോസിയേഷൻ യോഗം നടക്കുന്ന ദിവസം ഉച്ചയോടെയായിരുന്നു മോഷണം. ഈ സമയം എസ്.സി.പി.ഒ: ഉണ്ണിയും നഴ്‌സായ ഭാര്യയും ജോലി സ്ഥലത്തായിരുന്നു. വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് അലമാരയിൽ നിന്നും വളയും കമ്മലും ഉൾപ്പെടുന്ന ആഭരണങ്ങളും […]

ആശുപത്രിക്കവല-ചെറുവാരക്കോണം റോഡിൽ അനധികൃത പാർക്കിങ്

പാറശ്ശാല : ആശുപത്രിക്കവല മുതൽ ചെറുവാരക്കോണം വരെ റോഡിന് ഇരുവശവും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആശുപത്രിക്കവല മുതൽ മഹാദേവർക്ഷേത്രം വരെയുള്ള പ്രദേശത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്. റോഡിന് വീതി കുറവായ ഈ മേഖലയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീടുകളിൽ രോഗികളെത്തുന്ന വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങളുമാണ് പാർക്ക് ചെയ്യുന്നത്. വീതികുറഞ്ഞ ഈ റോഡിൽ ഇരുവശത്തുനിന്നും വലിയ വാഹനങ്ങളെത്തിയാൽ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. രോഗികൾ ഏറെയെത്തുന്ന വൈകുന്നേരങ്ങളിൽ പലപ്പോഴും ഗതാഗതക്കുരുക്ക് […]

ചൈത്ര തെരേസ ജോൺ പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി

മലപ്പുറം: ജില്ലയിലെ ജനസംഖ്യക്ക് ആനുപാതികമായി കൂടുതൽ പോലീസ് സ്റ്റേഷനുകൾ ആവശ്യമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. മലപ്പുറം പ്രസ്സ് ക്ലബ്ബ് നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോണിന് സ്വീകരണവും നൽകി. പോലീസ് സ്റ്റേഷൻ പോലെതന്നെ കൂടുതൽ പോലീസുകാരെയും ആവശ്യമുണ്ടെന്ന് ആർ. വിശ്വനാഥ് പറഞ്ഞു. ഇതിനായി സർക്കാരിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. സർക്കാരിനും അനുകൂലമായ നിലപാടാണ്. മികച്ച അന്വേഷണ ഉദ്യോഗസ്ഥരുള്ള ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേൽക്കുമ്പോൾ സേനയിലുണ്ടായിരുന്ന […]

Back To Top